bjp

ചെങ്ങന്നൂർ: മുളക്കുഴ എം.സി റോഡിൽ രാത്രിയിൽ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മുളക്കുഴ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.ജി പ്രിജിലിയ, ശരത്ത്ശ്യാം, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.