
അടൂർ: മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ 20ന് രാവിലെ 10 മുതൽ 1 വരെ പ്ലാന്റേഷൻ ജംഗ്ഷനിലെ മൗണ്ട്‌സീയോൻ ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം എന്നിവയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. സൗജന്യമായി മരുന്ന് വിതരണവും ഉണ്ടായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യമായി ഷുഗർ, കോളോസ്‌ട്രോൾ പരിശോധന നടത്തും. ഫോൺ . 9497713986