block
പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരച്ച 523-ാമത്തെ വീടിന്റെ താക്കോൽ ദാനംപറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള നിർവ്വഹിക്കുന്നു.

പറക്കോട് : പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരച്ച 523-ാമത്തെ വീടിന്റെ താക്കോൽ ദാനം കലഞ്ഞൂർ പഞ്ചായത്തിലെ ഒന്നാംകുറ്റി വാർഡിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള നിർവഹിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മാരായ പി.വി.ജയകുമാർ, സുജ അനിൽ , കലഞ്ഞൂർ പഞ്ചായത്ത് അംഗങ്ങളായ എസ്. പ്രസന്നകുമാരി,ബിന്ദു റെജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആർ.നാഥ് എന്നിവർ സംസാരിച്ചു. പി. എം.എ.വൈ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന 4 ലക്ഷം രൂപയിൽ 3.28 ലക്ഷം രൂപ സംസ്ഥാന സർക്കാരും78,000 രൂപ കേന്ദ്ര സർക്കാരുമാണ് അനുവദിക്കുന്നത്. കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ വീടുകൾ ഈ സ്കീമിൽ നിർമ്മിച്ചു നൽകിയത് പറക്കോട് ബ്ലോക്ക് പഞ്ചായത്താണ്. 542 ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് തുക അനുവദിച്ചതിൽ 523വീടുകളും പൂർത്തീകരിച്ചു. ബാക്കിയുള്ള വീടുകളുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.