vote

പത്തനംതിട്ട : തി​രഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് കർശനമായ പരിശോധന ജില്ലയിൽ ഉടനീളം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. 50,000 രൂപയിൽ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.