kotta
കോട്ട കെ.വി.എൽ.പി സ്കൂൾ വാ൪ഷികാഘോഷവും പ൦നോത്സവും മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കോട്ട കെ.വി.എൽ.പി സ്കൂൾ വാ൪ഷികാഘോഷവും പഠനോത്സവും നടത്തി. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാ൯ അദീപ് ബി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു എം.ബി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് മിനി മാത്യു,എം. പി.ടി.എ പ്രസിഡന്റ് രേഖ.ആ൪, അദ്ധ്യാപകരായ അമ്പിളി.ബി, മായ, സൗമ്യ,റ്റി, സ്നേഹലത, സ്കൂൾ ലീഡ൪ ദേവ൯ അദീപ്, എന്നിവർ പ്രസംഗിച്ചു. മുളക്കുഴ പഞ്ചായത്ത് വാ൪ഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.