പത്തനംതിട്ട: ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ യുവജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുസലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കോളേജിൽ "ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും അവസരങ്ങളും "എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകജനത നേരിട്ട ഏകാധിപത്യവും അടിച്ചമർത്തലും മറ്റൊരു തരത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തിരികെവരുന്ന ഭയാനകമായ അവസ്ഥയാണ് നാമിന്ന് നേരിടുന്നതെന്നും. യുവജനങ്ങൾ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മുസലിയാർ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി ഐ ഷെരീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസലിയാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: അബ്ദുൽ റഷീദ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുസലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻറ് ഡയറക്ടർ ഡോ: സ്റ്റാൻലി ജോർജ് എന്നിവർ പ്രസംഗിച്ചു .