rahulraj
ബാങ്ക് പ്രസിഡന്റ് രാഹുൽ രാജ്

തിരുവല്ല: ഓതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള സംരക്ഷണ മുന്നണി വിജയിച്ചു. സി.പി.എം ഓതറ ലോക്കൽ കമ്മിറ്റി അംഗം രാഹുൽ രാജ് ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ.എൻ അനിൽകുമാർ, നൈനാൻ വർഗീസ്, ബെന്നി മാത്യു, വത്സമ്മ തോമസ്, ശശികല, ശാന്തിനി മധു, രാഹുൽ ഗോപി, എം.എൻ.എം ശർമ്മ എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.