 
മാന്നാർ: ശ്രീനാരായണ ഗുരുദേവ കൃതി ശ്രീനാരായണ ധർമ്മത്തിന്റെ ശതാബ്ദി ആഘോഷം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ തുടങ്ങി. .1267 -ാം നമ്പർ ഗ്രാമം ശാഖയുടെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ഒന്നാമത് ശ്രീനാരായണ കൺവെൻഷന്റെ ഭാഗമായാണ് ആഘോഷങ്ങൾ നടന്നത്. ശ്രീനാരായണ ധർമ്മത്തിന്റെ രചനയുടെ വാർഷിക ആഘോഷങ്ങൾ യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ ഉളുന്തി മുഖ്യപ്രഭാഷണവും പുരസ്‌കാര വിതരണവും നിർവഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, പി ബി സൂരജ്, ഹരിപാലമൂട്ടിൽ, പുഷ്പ ശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠം, അനിൽകുമാർ റ്റി.കെ, രാജേന്ദ്രപ്രസാദ് അമൃത, യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, മേഖല ചെയർമാൻ ബിനു ബാലൻ, കൺവീനർ രവി പി കളീയ്ക്കൽ, വനിതാ സംഘം മേഖല കൺവീനർ ലത സുകുമാരൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രസന്ന പ്രഭാകരൻ, എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് പ്രസന്നൻ പത്മാലയം സ്വാഗതവും സെക്രട്ടറി ജി.സുകുമാരൻ നന്ദിയുംപറഞ്ഞു. വാർഷിക പൂജയ്ക്ക് വി.കലാധരൻ തന്ത്രി നേതൃത്വം നൽകി. ആർ.എൽ.വി ശ്യാം ശശിധരന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ പഞ്ചാരിമേളവും എം.ജി യൂണിവേഴ്‌സിറ്റി മുൻകലാതിലകം അമലു ശ്രീരംഗിന്റെ നടന വിസ്മയവും ഉണ്ടായിരുന്നു.