കോന്നി : തണ്ണിത്തോട്ടിൽ ആറും, പത്തും വയസുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വൃദ്ധനെ പൊലീസ് അറസ്റ്റുചെയ്തു. തണ്ണിത്തോട് സ്വദേശി കുഞ്ഞുമോൻ ( 80 ) ആണ് പിടിയിലായത്. സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടികൾ വിവരം പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.