
തിരുവല്ല : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം തോമസ് ഐസക്കിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. തിരുവല്ല എലൈറ്റ് ഹോട്ടലിന് സമീപം സെന്റ് ജോർജ് സിറ്റി ടവറിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അലക്സ് കണ്ണമല അദ്ധ്യക്ഷനായി. കൺവീനർ ആർ.സനൽകുമാർ, എൽ.ഡി.എഫ് നേതാക്കളായ ചെറിയാൻ പോളച്ചിറയ്ക്കൽ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ബിനു വർഗീസ്, ബാബു പറയത്തുകാട്ടിൽ, റെയിനാ ജോർജ്, എം.ബി.നൈനാൻ, മുഹമ്മദ് സലീം, സി.ടി ജയ, പി.പി.ജോൺ, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു.