watermelon-

ചെങ്ങന്നൂർ: ഭാരതീയ മസ്ദൂർ സംഘ് ഇരമല്ലിക്കര അസംഘടിതയുണിറ്റിന്റെ സ്വയം തൊഴിൽ സംരംഭമായ സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തൻ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ബി.എം.എസ് മേഖല പ്രസിഡന്റ് മധു കരിപ്പാലിൽ നിർവഹിച്ചു. വർഷങ്ങളായി തരിശ് കിടന്ന 50 സെന്റ് പുരയിടത്തിലാണ് കൃഷി ഇറക്കിയത്. ജനുവരി 14ന് ആരംഭിച്ച കൃഷി നൂറു മേനി വിളവ് ലഭിച്ചു. തിരുവൻവണ്ടൂർ കൃഷി വികസന ഓഫീസർ ശ്രീഹരി, അസി.കൃഷിഓഫീസർ സജീവ് കുമാർ, ബി.എം.എസ് ചെങ്ങന്നൂർ മേഖലാ ജോ.സെക്രട്ടറിമാരായ ബിനുകുമാർ, ബി.ദിലീപ്, രമേശ്‌ കുമാർ, ഹരികുമാർ, സുനിൽകുമാർ, അജയകുമാർ സുരേഷ് കുമാർ അംബീരത്തു തുടങ്ങിയവർ സംസാരിച്ചു.