
ചെന്നീർക്കര: 'തണ്ണീർപ്പന്തൽ' പദ്ധതിയുടെ കോഴഞ്ചേരി താലൂക്കുതല ഉദ്ഘാടനം ചെന്നീർക്കരയിൽ നടന്നു. ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഊന്നുകല്ലിൽ പ്രവർത്തിക്കുന്ന നീതി സൂപ്പർമാർക്കറ്റിന്റെ മുന്നിൽ തുടങ്ങിയ 'തണ്ണീർപ്പന്തൽ' കോഴഞ്ചേരി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഡി.ശ്യാംകുമാർ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. മണിലാൽ അദ്ധ്യക്ഷതവഹിച്ചു. ബാങ്ക് സെക്രട്ടറി . ജി. ബിജു., യൂണിറ്റ് ഇൻസ്പെക്ടർ ബിന്ദു അനിൽ , പി.വി.അനിൽകുമാർ. എൽ. മഞ്ജുഷ, അഞ്ജലി ശശികുമാർ, സുലു.എസ്.രാജൻ, അഭിലാഷ്.ടി.കെ., ബിജു ജോർജ്, ആർ. ഉല്ലാസ് എന്നിവർ പങ്കെടുത്തു.