thod-
ഇട്ടിയപ്പാറ ടൗണിനോട് ചേർന്നൊഴുകുന്ന കൈത്തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്ന

റാന്നി : വ്യാപാര സ്ഥലങ്ങളിലെ ഉൾപ്പടെ മലിനജലം ഒഴുക്കിവിടുന്നത് റാന്നി നഗര ഹൃദയത്തിലെ തോട്ടിലേക്ക്. ഇതോടെ മാലിന്യ വാഹിനിയായി മാറിയിരിക്കുകയാണ് തോട്. ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ ദുർഗന്ധവും രൂക്ഷമാണ്. ടൗണിനോട് ചേർന്ന് ഒഴുകുന്ന കൈത്തോട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നുണ്ട്. മഴയിൽ മലിനജലം പമ്പാ നദിയിലേക്ക് ഒഴുകിയെത്തും. വ്യാപാര സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഉൾപ്പടെയാണ് തോട്ടിലേക്ക് ഒഴുക്കുന്നത്. സംസ്ഥാന പാതയുടെ നടപ്പാത കടന്നു പോകുന്ന ഇൗ ഭാഗത്ത് സംരക്ഷണ വേലി സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹനൻ ആവശ്യപ്പെട്ടു.