മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ വിഷുപ്പടയണി മഹോത്സവം ഏപ്രിൽ 8 മുതൽ 14 വരെ നടക്കും. 8 മുതൽ 14 വരെ രാവിലെ 5.30 ന് നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷ:പൂജ, ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന എന്നിവ നടക്കും. ചൂട്ടു വയ്പ്പ് ദിനമായ 8ന് രാവിലെ 8 ന് അഖണ്ഡനാമജപം, വൈകിട്ട് 6.45ന് മേൽശാന്തി തെന്നശേരിൽ ഇല്ലത്ത് വിപിൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കളമെഴുത്തും പാട്ടും. 9.30ന് ചൂട്ടുവയ്പ്പ്, 10ന് നൃത്താർച്ച, തപ്പും കൈമണിയും ദിനമായ 9 ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ, 9.30ന് തപ്പും കൈമണിയും, 10ന് ത്രിപുരസുന്ദരി നൃത്തനൃത്യങ്ങൾ, ഗണപതിക്കോല ദിനമായ 10ന് രാവിലെ 7.30ന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മീനഭരണി പൊങ്കാല, വൈകിട്ട് 7ന് കൈ കൊട്ടിക്കളി, 7.30ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനവും മുതിർന്ന പടയണി കലാകാരന്മാരെ ആദരിക്കലും നടക്കും.അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യ അതിഥിയാകും, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സുദർശനൻ തോമ്പിലിനെയും മുതിർന്ന പടയണി കലാകാരന്മാരെയും ആദരിക്കും. 8.30ന് കവിയരങ്ങ്, 9.30ന് പടയണി ചടങ്ങുകൾ, 10.30ന് ഗാനമേള, പഞ്ചകോലദിനമായ 11ന് വൈകിട്ട് 7ന് തിരുവാതിരകളി, 8 ന് സംഗീതാർച്ചന 9.30ന് പടയണി ചടങ്ങുകൾ, അടവിദിനമായ 12ന് 8.30 ന് നാരായണീയ പരായണം,വൈകിട്ട് 5.30ന് കരിക്കടി, അടവിക്കു പുറപ്പാട്, അടവി പ്പുഴുക്ക്, 6.45 ന് ഗാനമേള, 9.30ന് പടയണി ചടങ്ങുകൾ,ഇടപ്പടയണി ദിനമായ 13ന് രാവിലെ 5.30 ന് അടവി, വൈകിട്ട് 7.30ന് നൃത്ത നൃത്യങ്ങൾ, 9.30ന് പടയണി ചടങ്ങുകൾ, വിഷു പടയണി ദിനമായ 14ന് 7.30ന് ഭക്തിഗാനസുധ, വൈകിട്ട് 7ന് കോലം എതിരേൽപ്പ് 7.30ന് ഡോ.എഴുമറ്റൂർ രാജരാജവർമ്മയുടെ പ്രഭാഷണം, 9.30ന് പടയണി ചടങ്ങുകൾ പുലർച്ചെ 2.30ന് തങ്ങളും പടയും എന്നിവ നടക്കും.