march

അടൂർ : കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന മനോജിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്. പി ഓഫീസ് മാർച്ച് നടത്തി. എ.കെ.ലാലു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ബിനു, പഴകുളം ശിവദാസൻ,എം.ജി.കണ്ണൻ, സി .കെ.അർജുനൻ, വി.ടി അജോമോൻ, ഏഴംകുളം അജു, അംജിത്ത് അടൂർ, പി.കെ.ഉത്തമൻ, സാനു തുവയൂർ, രാജൻ ആറന്മുള, ജയകൃഷ്ണൻ, അരവിന്ദ് ചന്ദ്രശേഖർ, കാവാടി തങ്കപ്പൻ, രാധാമണി, മണ്ണിൽ രാഘവൻ തുടങ്ങിയവർ സംസാരിച്ചു