പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബാൾ, വോളിബാൾ, ഫുട്ബാൾ, നീന്തൽ, ഫെൻസിംഗ്, ഹോക്കി, സോഫ്റ്റ്ബോൾ, കരാട്ടെ, കളരിപ്പയറ്റ് എന്നീയിനങ്ങളിലാണ് ക്യാമ്പ്. പത്തിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500 കുട്ടികൾക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 8547789298.