viji
പന്നിവിഴ 303-ാം നമ്പർ എസ്. എൻ. ഡി. പി ശഖയിലെ വനിതാ സംഘം പ്രസിഡന്റ് വിജി രഘു

അടൂർ : എസ്.എൻ.ഡി.പി യോഗം പന്നിവിഴ 303-ാം നമ്പർ ശാഖയിൽ വനിതാസംഘം രൂപീകരിച്ചു. ചതയ പ്രാർത്ഥന തുടങ്ങി. യോഗം കൗൺസിലർ എബിൻ

ആമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ. സനൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കോടുകുളഞ്ഞി ആശ്രമം മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി, നഗരസഭാ കൗൺസിലർ അപ്സരാ സനൽ, ശാഖാ കമ്മിറ്റിയംഗങ്ങളായ ബി. ഗിരിജ, കനകലതാ തുളസീധരൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് വി. എൻ. സതീദേവി, സെക്രട്ടറി ലീനാ പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ടി. ആർ. രാംരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി. യു. ഷാജി നന്ദിയും പറഞ്ഞു. വനിതാസംഘത്തിന്റെ പുതിയ ഭാരവാഹികളായി വിജി രഘു( പ്രസിഡന്റ്), ജിഷ കൃഷ്ണൻ (വൈസ് പ്രസിഡന്റ്), മൃദുല അനിൽ (സെക്രട്ടറി), സുനി സുരേഷ് (ട്രഷറർ), മായ പ്രദീപ്, അനിജ സാഗർ, ജയ പ്രഭാകരൻ (യൂണിയൻ കമ്മിറ്റിയംഗങ്ങൾ), ഓമന സദാശിവൻ, ഉഷ കണ്ണദാസ്, നിഷ പ്രസാദ് അനിത ധർമ്മരാജൻ (കമ്മിറ്റിയംഗങ്ങൾ), സ്മിത പ്രദീപ്, ആവണി, ബീന, സ്മിനു സുരേഷ്, പുഷ്പ വാസവൻ, ഇന്ദിര സുരേന്ദ്രൻ (മേഖലാ കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.