tra

അടൂർ : പ്രൈംമിനിസ്റ്റർ വിശ്വകർമ്മ സ്കിൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സ്ഥാപനമായ അടൂർ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പരിശീലന കോഴ്സിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പരിചയസമ്പന്നരായ പരിശീലകരെ തയ്യൽ, മീൻവല, കുട, കളിപ്പാട്ട നിർമ്മാണ മേഖലയിലേക്ക് ആവശ്യമുണ്ട്. യോഗ്യതയുള്ളവർ 25ന് രാവിലെ 10 മണിക്ക് ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കെ.ഐ.പി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.