പന്തളം:പന്തളം തെക്കേക്കര പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങളുടെ സംഗമം നടത്തി ഇടതുപക്ഷ സ്ഥാനാർത്ഥിയെ പങ്കെടുപ്പിച്ച് വോട്ട് അഭ്യർത്ഥിപ്പിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വർഗീസ് പറഞ്ഞു. പറപ്പെട്ടിയിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടിയ കുടുംബശ്രീ സെമിനാറിൽ ജില്ലാ മിഷൻ ഡി.പി.എം അനുപമയാണ് സെമിനാർ നയിച്ചത്. വനിതാ വികസന കോർപ്പറേഷൻ നിന്ന് ലോണിന്റെ എഗ്രിമെന്റ് പത്രം രാഹുൽ എന്ന ഉദ്യോഗസ്ഥൻ കൊണ്ടുവരുമെന്നും ലോൺ എഗ്രിമെന്റ് ഒപ്പിടാൻ എല്ലാവരും വരണം എന്നാണ് ചെയർപേഴ്‌സൺ അറിയിച്ചത്. ഈ മാസം തന്നെ ലോൺ കിട്ടുമെന്ന് അറിയിച്ചിരുന്നു. ഈ യോഗത്തിലാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പങ്കെടുത്തത്. ഇതിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് ആന്റോ ആന്റണി എം.പി ഫോണിലൂടെ പരാതി നൽകിയതായി പഞ്ചായത്തിന്റെ ചാർജ് ഓഫീസറെ വരും ദിവസങ്ങളിൽ ഉപരോധിക്കുമെന്നും സക്കറിയാ വർഗീസ് പറഞ്ഞു.