കൊടുമൺ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി. എം. തോമസ് ഐസക് കൊടുമൺ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മുഖാമുഖം സംവാദ പരിപാടി നടത്തി. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മഹാത്മ ജനസേവന കേന്ദ്രം വൈസ് ചെയർമാനുമായ സി. വി. ചന്ദ്രനെ തോമസ് ഐസക് പൊന്നാട അണിയിച്ച് ആദരിച്ചു. കെ. കെ. ബാബുസേനപ്പണിക്കർ, രാജൻ ഡി. ബോസ്, ഡി. അനിരുദ്ധൻ, പി. പ്രസന്നകുമാർ, എൻ. സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, സി. പി. എം. ഏരിയാ സെക്രട്ടറി എ. എൻ. സലീം, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കെ. അശോക് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാ പ്രഭ. അഡ്വ. ബാബു ജി. കോശി തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.ഒറ്റത്തേക്കിലെ കൊടുമൺ റൈസ് മില്ലും തോമസ് ഐസക് സന്ദർശിച്ചു.