issac

അടൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് ഇന്നലെ വൈകിട്ട് നടത്തിയ റോഡ് ഷോ അടൂരിൽ ആവേശക്കടലായി. റോഡിന് ഇരുവശവും പ്രവർത്തകർ ആവേശപൂർവം മുദ്രവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചരയോടെ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് റോഡ് ഷോ തുടങ്ങി. അനൗൺസ്മെന്റ് വാഹനത്തിന് പിന്നിലായി തുറന്ന വാഹനത്തിൽ ഡെപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനൊപ്പം ഡോ.തോമസ് ഐസക് എത്തി. കൈവീശി അഭിവാദ്യം ചെയ്തതോടെ പ്രവർത്തകർ ആവേശത്തിലായി. പിന്നാലെ നൂറ് കണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ കാൽനടയായി നീങ്ങി. അതിന് പിന്നിലായി ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അണിനിരന്നു. അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ പിന്നിട്ട് ആറേകാലോടെ പറക്കോട് ജംഗ്ഷനിൽ സമാപിച്ചു.

പന്തളത്തും വൻ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടന്നു.