
പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി കൊല്ലം വള്ളിക്കാവ് അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് അനുഗ്രഹം തേടി.
റാന്നി കുരിശു മലയിൽ മാർ ഇവാനിയോസ് പിതാവിന്റെ പാദസ്പർശമേറ്റ റാന്നി പെരുന്നാട് കുരിശുമല തീർത്ഥാടന പള്ളി സന്ദർശിച്ചു. കുരിശുമല പ്രാർത്ഥനയോടെ ചവിട്ടി കയറി തീർത്ഥാടന പള്ളിയിൽ എത്തുകയും കുർബാനയിൽ പങ്കെടുക്കുകയും ചെയ്തു. തീർത്ഥാടന പള്ളി വികാരി സ്കോട്ട് സ്ലീബാ പുളിമൂടനെ സന്ദർശിച്ചു. ഫാ.ചാൾസ് മേലേടത്ത്, ഫാ.ജോർജ് കുളത്തുംക്കാരോട്ട്, ഫാ.റോസറി വില്ല എന്നിവരുമായും സംവദിച്ചു. റബർ ട്രെഡേഴ്‌സ് ഫെഡറേഷൻ ഭാരവാഹി ബിജു തോമസ് പാലനിൽക്കുന്നതിലിനെ സന്ദർശിച്ച് റബർ വ്യാപാര മേഖലയിലെ ദൈനംദിന വ്യതിയാനങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്തു. ഓർത്തഡോക്സ് തുമ്പമൺ ഭദ്രസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫീം പിതാവിനെയും സന്ദർശിച്ചു. പള്ളിക്കലിൽ ആത്മഹത്യ ചെയ്ത കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ വീട് സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. തുമ്പമൺ എക്സ് സർവീസ് പ്രാഥമിക ആരോഗ്യ കേന്ദ്രം അനിൽ ആന്റണി സന്ദർശിച്ചു.