water
കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഒരുക്കിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോൺ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. തുളസീദാസിന് ദാഹശമിനി നൽകി നിർവ്വഹിക്കുന്നു

തിരുവല്ല: കൊടുംചൂടിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോൺ, മുൻ പഞ്ചായത്ത് മെമ്പർ ടി.കെ. തുളസീദാസിന് ദാഹശമിനി നൽകി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജി. രജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ സി.ജി.ഫിലിപ്പ്, രാജേഷ്, റജി പി.എസ്, അജേഷ് കുമാർ, ജീവനക്കാരായ എം.എൻ.ആനന്ദൻ, അനീഷ് രാജ്, അജയൻ, ഷൈലജ, ബിന്ദു എന്നിവർ നേതൃത്വം നൽകി.