ചെങ്ങന്നൂർ: ജലസംഭരണി സന്ദർശിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തെ തുടർന്ന് നൂറ്റവൻപാറയിലേക്കുള്ള പൊതുജന പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ആർ.ഡി.ഒയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുലിയൂർ ബ്ലോക്ക് ഒമ്പതിൽ സർവേ 3928-ാം നമ്പറിൽപെട്ട സർക്കാർ പുറമ്പോക്കിലാണ് നൂറ്റവൻപാറ സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ജലസംഭരണിയിൽ ഉണ്ടായ അപകടം കൂടാതെ മുമ്പും നിരവധി പരാതികൾ ഉണ്ടായിട്ടുള്ളത് പരിഗണിച്ചാണ് നടപടി.