accident-
കോന്നി ചൈന മുക്കിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം

കോന്നി: കോന്നി ചൈനമുക്കിൽ കാറും കെ.എസ്. ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വകയാർ കുളത്തിങ്കൽ വൈക്കോലിൽ വീട്ടിൽ ബിന്ദു സന്തോഷിനാണ് പരിക്കേറ്റത്. എലിമുള്ളം പ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളേജിലെ പ്രിൻസിപ്പൽ ഇൻചാർജാണ്. ഇന്നലെ വൈകിട്ട് 7.30നാണ് അപകടം . കാറിന്റെ മുൻ ഭാഗം തകർന്നു. ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.