anto

പത്തനംതിട്ട : പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം നിയമസഭാ മണ്ഡലം കൺവെൻഷനുകൾ 22 മുതൽ 26 വരെ നടക്കും. നാളെ വൈകിട്ട് നാലിന് റാന്നി പി.ജെ.ടി ഹാളിൽ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് കോന്നി നിയോജകമണലം കൺവൻഷൻ ബസ് സ്റ്റാൻഡിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് 4.30ന് അടൂർ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ ചേരുന്ന കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേരുന്ന നിയോജകമണ്ഡലം കൺവെൻഷൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് 5ന് തിരുവല്ല പാലിയക്കര പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം പ്രൊഫ.പ്രൊഫ.പി.ജെ.കുര്യനും നിർവഹിക്കും.