21-sob-surendran
സുരേന്ദ്രൻ

പന്തളം : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റുമാൻ മരിച്ചു. പറന്തൽ ഊനംകോട്ട് വിളയിൽ സുരേന്ദ്രനാണ് (64) മരിച്ചത്. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന്പറന്തൽ ജംഗ്ഷനിൽ വച്ച് സുരേന്ദ്രൻ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ മറ്റൊരു സ്‌കൂട്ടറിടിച്ചാണ് അപകടം. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ, വത്സല കുമാരി. മക്കൾ : സൗമ്യ, സുരാജ്. മരുമക്കൾ: ചന്ദന വിജയൻ, അജയൻ.