
തിരുവല്ല: ഡോ.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ സംഘടിപ്പിച്ച പാർലമെന്റ് മണ്ഡലം കൺവെൻഷൻ ദേശീയ നേതാവ് ഡോ.നീലലോഹിതദാസ് നാടാർ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി അനുചാക്കോ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി കോട്ടയം ജില്ലാപ്രസിഡന്റ് സണ്ണി തോമസ്, ജില്ലാപ്രസിഡന്റ് മനു വാസുദേവ്, രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര, സംസ്ഥാനസമിതി അംഗങ്ങളായ ജോസ് മടുക്കക്കുഴി, ടി,എസ് റഷീദ്, ഗിരീഷ് ഇലഞ്ഞിമേൽ, ജില്ലാ ജനറൽസെക്രട്ടറി ലിജോയ് അലക്സ്, നിയോജകമണ്ഡലം പ്രസിഡന്റ് പി,പി ജോൺ, പ്രൊഫ.സി.എ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഈപ്പൻ മാത്യു, ജോമോൻ കൊച്ചേയത്ത്,സുശീല ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ രോഷ്നി ബിജു, അമിത രാജേഷ്, റോയി വർഗീസ്, മോഹൻദാസ് പെരിങ്ങര എന്നിവർ സംസാരിച്ചു.