lehari

അടൂർ: കേരള ലഹരി വിമുക്ത മിഷന്റെയും മാർത്തോമ്മ യുവജന സഖ്യം അടൂർ ഭദ്രാസനത്തിന്റെയും സഹകരണത്തിൽ അടൂർ കെ.എസ്.ആർ.ടിസി. സ്റ്റാൻഡിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. അടൂർ ഭദ്രാസനാധിപൻ മാത്യുസ് മാർ സെറാഫിം എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈദികരായ ബേബി ജോൺ, ബിനു ജോൺ, ബസൺ .റ്റി . അജി ചെറിയാൻ, അനീഷ് പി അലക്സ്, റോണി ചെറിയാൻ,ബിജു ജോൺ വാത്തിക്കുളം എന്നിവർ പ്രസംഗിച്ചു. അനുഗ്രഹ ലഹരി വിമോചന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തെരുവുനാടകവും നടത്തി.