
തിരുവല്ല: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് തിരുവല്ല സബ് കളക്ടറുടെ കാര്യാലയത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ചേർന്നു. സർക്കാർ സ്ഥാപനങ്ങൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ വിവിധ മത, സമുദായ സംഘടനകൾ എന്നിവയുടെ കൊമ്പൗണ്ടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ പോസ്റ്ററുകൾ മുതലായ പ്രചാരണ സാമഗ്രികൾ പതിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും അത്തരം സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണസാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്നും ഇത് നിരീക്ഷിക്കാൻ വിവിധ സ്‌ക്വാഡുകൾ ഉണ്ടെന്നും എ.ആർ ഓഫീസ് നിരീക്ഷിക്കുന്നതാണെന്നും സബ് കളക്ടർ സഫ്ന നസറുദീൻ അറിയിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.