മല്ലപ്പള്ളി :ജപ്തി നടപടിയെ തുടർന്ന് അനാഥമായ കുടുംബത്തിന് സേവാഭാരതി താമസ സൗകര്യമൊരുക്കി. ആനിക്കാട് താന്നിക്കൽ ടി.ജി.ഹരികുമാറിന്റെ കുടുംബത്തെയാണ് സേവാഭാരതി പ്രവർത്തകനായ അജയകുമാർ വല്യുഴത്തിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് താത്കാലികമായി മാറ്റിയത്.ബാങ്കിൽ അടയ്ക്കാനുള്ള കുടിശ്ശിക അടച്ച് ഈ കുടുംബത്തെ തിരികെ അവരുടെ സ്വന്തം വീട്ടിലെത്തിക്കുമെന്ന് സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ വേണുഗോപാൽ, സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ അറിയിച്ചു.