മല്ലപ്പള്ളി: കാട്ടുപന്നികളിൽ നിന്ന് കാർഷിക വിളകളെ സംരക്ഷിക്കാൻ കുറഞ്ഞ ചെലവിൽ സൗരോർജ വേലി നിർമ്മിക്കാൻ പ്രായോഗിക പരിശീലനം നൽകുന്നു. കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ 9.30 ന് മഠത്തുംഭാഗം ജനതാ പബ്ലിക് ലൈബ്രറിഹാളിലും തുടർന്ന് സമീപത്തെ കൃഷിസ്ഥലത്തുമാണ് പരിശീലനം. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദ്ധർ ക്ലാസ് നയിക്കും.