ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം 1152 -ാം നമ്പർ തിരുവൻവണ്ടൂർ ശാഖയുടെ തിരുവൻ വണ്ടൂർ ശ്രീ ഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള സർവമത സമ്മേളനം 22 ന് വൈകിട്ട് 7 ന് നടക്കും. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ജോഷ്വാ മാർ ഇഗ്നാത്തിയോസ് , അസംഗാനന്ദ ഗിരി സ്വാമി പി.എം. എ സലാം മുസലിയാർ, സോമോൻ തോപ്പിൽ എന്നിവർ പങ്കെടുക്കും.