
തിരുവല്ല : ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പിന് അദ്ധ്യാപകർ എത്തണമെന്ന നിർദ്ദേശം പിൻവലിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് നാഷനൽ ക്രിസ്റ്റ്യൻ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി.
സംസ്ഥാന പ്രസിഡന്റ് ഡോ.പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്‌സ് പാണ്ടനാട്, ഫാദർ പവിത്രസിംഗ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാദർ ജോണു കുട്ടി, ഫാദർ ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ പി.എ.ഫിലിപ്പ്, ഷിബു കെ.തമ്പി, ഷാജി ടി.ഫിലിപ്പ്, കോശി ജോർജ്, വി.ജി.ഷാജി എന്നിവർ പങ്കെടുത്തു.