തിരുവല്ല: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ തിരഞ്ഞടുപ്പിൽ ജനവിധി ഉണ്ടാകുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നിരണം മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, കെ.പി.സി.സി. സെക്രട്ടറി അഡ്വ.എൻ. ഷൈലജ്, കുഞ്ഞുകോശി പോൾ, ഈപ്പൻ കുര്യൻ, ജേക്കബ് പി.ചെറിയാൻ, അഡ്വ.സതീഷ് ചാത്തങ്കേരി, ലാലു തോമസ്, ലാലു തോമസ്, പി.എൻ. ബാലകൃഷ്ണൻ, ബാബു പുത്തുപ്പള്ളി,ജെസ്സി മോഹൻ എന്നിവർ പ്രസംഗിച്ചു.