ചെങ്ങന്നൂർ; സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇ.എം.എസ്എ.കെ.ജി ദിനാചരണ സമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മംഗലം കുറ്റിക്കാട്ടു പടി ജംഗ്ഷനിൽ നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി യു.സുഭാഷ് അദ്ധ്യക്ഷനായി. ഏരിയാകമ്മിറ്റി അംഗം എം.കെ മനോജ്, ടി.കെ സുഭാഷ്, കെ.എൻ രാജീവ്, എ.രമേശ് കുമാർ, പി.ഡി സുനീഷ് കുമാർ, ടി.കെ സുരേഷ് എന്നിവർ സംസാരിച്ചു.