21-sathish

പത്തനംതിട്ട: യു.ഡി.എഫ് കുമ്പഴ മണ്ഡലം കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ കടക്കെണിയിലാക്കിയ വ്യക്തിയെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി ഇടതു മുന്നണി ജനങ്ങളോട് വഞ്ചന കാട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.പി.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി റോജിപോൾ ഡാനിയേൽ, ഘടകകക്ഷി നേതാക്കളായ അബ്ദുൾകലാം ആസാദ്, ദീപു ഉമ്മൻ, എൻ.ഐ.നിസാം, അൻസർ മുഹമ്മദ്, അജേഷ് കോയിക്കൽ, രാജു നെടുവേലിമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.