
അടൂർ: ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയും ക്ഷേത്രത്തിൽ മോഷണം. അടൂർ ചൂരക്കോട് ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് മോഷണം നടന്നത്.. വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. നാല് വഞ്ചികൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്.ശ്രീകോവിലിനുള്ളിലെ ഇടനാഴിയിൽ ഇരുന്ന മൂന്ന് വഞ്ചിയും വിഗ്രഹം വച്ചിരിക്കുന്ന ഭാഗത്തു നിന്നും ഒരു വഞ്ചിയുമാണ് മോഷ്ടാക്കൾ എടുത്തത്. ഫെബ്രുവരി എട്ടിനും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഈ സംഭവത്തിൽ പ്രതികളെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം പ്രസിഡന്റ് വിനീഷ് കൃഷ്ണൻ ആവശ്യപ്പെട്ടു.