
തിരുവല്ല: മാർത്തോമ്മാ കോളേജ് ഫോറസ്ട്രി ക്ലബിന്റെയും ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനദിനം ആചരിച്ചു. വിദ്യാവനം - മാതൃകാവനം - സന്ദർശനവും വനസംരക്ഷണ പ്രതിജ്ഞയുമെടുത്തു. പത്തനംതിട്ട സാമൂഹ്യ വനവത്കണ വിഭാഗം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. ജോൺ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി റ്റി.കെ, കോളേജ് ട്രഷറർ തോമസ് കോശി, ഫോറസ്ട്രി ക്ലബ് കൺവീനർ സൂസൻ കുര്യാക്കോസ്, ജിൻസി പി. എബ്രഹാം, എലിസബത്ത് ജോർജ്ജ്, സുമയ്യ അബ്ദുൾ റഹിം, സ്വാതി, ഭാഗ്യലക്ഷ്മി എന്നിവർ പ്രസംഗിച്ചു.