പത്തനംതിട്ട: അഖില തിരുവിതാംകൂർ കുറവർ മഹാസഭ സ്ഥാപക ദിനാചരണവും പ്രതിനിധി സമ്മേളനവും നാളെ അടൂർ എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽപറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മനോജ് ബി. മുളന്തറ ഉദ്ഘാടനം ചെയ്യും. സണ്ണി എം. കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി അഡ്വ. കെ. ഗണേഷ് മെറിറ്റ് അവാർഡ് വിതരണം നിർവഹിക്കും. വൈസ് പ്രസിഡന്റ് ജി. മനോജ് അദ്ധ്യക്ഷത വഹിക്കും. അവകാശ പ്രഖ്യാപന റാലിയും നടത്തും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മനോജ് ബി. മുളന്തറ , ജനറൽ സെക്രട്ടറിഅഡ്വ. കെ. ഗണേഷ്, രജിസ്ട്രാർ മധു ടി. ജി, ഖജാൻജി ശ്യാംലാൽ , ഓഡിറ്റർ കെ.എസ്. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.