കോന്നി: കിഴക്ക്പുറത്ത് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മലയാലപ്പുഴ, കോന്നി പഞ്ചായത്തുകളുടെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശത്ത്അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിയാത്തതിനാൽ വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പൊന്നമ്പിപള്ളിക്ക് സമീപം വടക്കേടത്ത് കുടുംബം അങ്കണവാടി നിർമ്മിക്കുന്നതിന് അഞ്ചര സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. വസ്തു ഉടമ വിദേശത്തുനിന്നും നാട്ടിലെത്താൻ വൈകുന്നതിനാൽ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ നീണ്ടു പോവുകയാണ്. അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപ്പുറം ആവശ്യപ്പെട്ടു.