അടൂർ : പത്തനംതിട്ട പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ വിജയത്തിനായി യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് അടൂർ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മുഖ്യപ്രഭാഷണം നിർവഹിക്കും. യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ.എസ് ശിവകുമാർ അദ്ധ്യക്ഷതവഹിക്കും. യു.ഡി.എഫിന്റെ ഉന്നത നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം ജനറൽ കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു.