റാന്നി: എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ വനിതാസംഘം വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വനിതാ സമ്മേളനം ഇന്ന് രാവിലെ 10 ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനംചെയ്യും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ സംഘടനാ സന്ദേശം നൽകും. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ഇന്ദിര മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. കൺവീനർ ഷീജ വാസുദേവൻ സ്വാഗതവും നിർമ്മല ജനാർദനൻ നന്ദിയും പറയും.