മല്ലപ്പള്ളി: ചുങ്കപ്പാറ - നിർന്മലപുരം സെന്റ് തോമസ് കുരിശുമലയിലേയ്ക്ക് 40-ാം വെള്ളിയാഴ്ച നൂറു കണക്കിനാളുകൾ വിശുദ്ധ കുരിശിന്റെ തീർത്ഥയാത്ര നടത്തി. രാവിലെ ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ.ഫ.വർഗീസ് താനമാവുങ്കൽ മലമുകളിൽ ദിവ്യബലി അർപ്പിച്ചു. വെളുപ്പിനെ മുതൽ വിവിധ ദേശങ്ങളിൽ നിന്ന് വിശ്വാസ സമൂഹം വിശുദ്ധ കുരിശിന്റെ തീർത്ഥയാത്ര നടത്തി. ഉച്ചകഴിഞ്ഞ് 2.30ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താമാർ ജോസഫ് പെരുന്തോട്ടം പ്രാരംഭ സന്ദേശം നൽകി. പ്രാരംഭ പ്രാർത്ഥന ഷംസ് സാദ്ബാദ് രൂപതാ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് നടത്തി. പിതാക്കൻമാർ സ്ലീവാ പാതക്ക് നേതൃത്വം നൽകി. സ്ലീവാ പാത മലമുകളിൽ എത്തി ചേർന്നപ്പോൾ തീർത്ഥാടനത്തിന് സമാപനമായി.