അടൂർ : മിത്രപുരം ഉദയഗിരി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കർമ്മം ഭക്തിസാന്ദ്രമായി അന്നദാനം, ഉപദേവതാ പ്രതിഷ്ഠ , താഴികക്കുടം പ്രതിഷ്ഠ, കലാശാഭിഷേകം, ഗുരുവിങ്കൽ പരികലാശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിക്കൽ, അഷ്ടബന്ധം ചാർത്തി ബ്രഹ്മകലശാഭിഷേകം, മഹാഗുരുപൂജ, മംഗളാരതി, ദീപസ്ഥാപനം എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി രവീന്ദ്രൻ, സെക്രട്ടറി കെ. പ്രസന്നൻ, കൺവീനർ ഷനിൽ വെട്ടുകാട്ടിൽ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, ബിപിൻ ഉദയഗിരി, ബിനു എ.വി, പുഷ്പാഗദൻ, ക്ഷേത്രം തന്ത്രി അഡ്വ. രതീഷ് ശശി തുടങ്ങിയവർ പങ്കെടുത്തു. പെരിങ്ങനാട് നൃത്യ ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച നൃത്തസന്ധ്യയും ഉണ്ടായിരുന്നു.