
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് എൻഎസ്എസ് യൂണിറ്റും നഗര പ്രാഥമികാരോഗ്യകേന്ദ്രം കുമ്പഴയും സംയുക്തമായി വനിതകളിലെ അനീമിയ നിർണയത്തിനായി സ്‌ക്രീനിങ് ക്യാമ്പ് കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഉദ്ഘാടനം നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ എം. മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗോകുൽ ജി. നായർ, ആൻസി സാം, മായ ആർ., അജ്മിയ ഹാലിദ്, ഗോപിക വി. ജി., അന്നമ്മ, അഭിജിത്ത് കെ. എം, ആർ. രൂപിത എന്നിവർ നേതൃത്വം നൽകി.