ചെങ്ങന്നൂർ: മീനഭരണി മഹോത്സവത്തിന്റെ കൊടിയേറ്റ് 24 ന് വൈകിട്ട് 7നും 7.30നും മദ്ധ്യേ തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 4ന് കൊടിക്കൂറ ഘോഷയാത്ര, വൈകിട്ട് 7.30ന് തിരുവാതിര, 8ന് പറയ്‌ക്കെഴുന്നള്ളത്ത്,​ കല്ലിശ്ശേരി ഭാഗം, 19 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് 15 ദിവസം വിവിധഭാഗങ്ങളിൽ പറയെടുപ്പ് നടക്കും. ഏപ്രിൽ 7ന് കാവിൽ നൂറും പാലും പൂജ മതപാഠശാല വാർഷിക സമ്മേളനം 8ന് തിരുക്കല്യാണ ഘോഷയാത്ര,​ വൈകിട്ട് 6 ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ചിന്മയാ സ്‌കൂൾ റോഡു വഴി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ദിപാരാധന നടക്കും 7.30ന് അനുമോദനയോഗം 8ന് സംഗീതമേള അവതരണം സിംഫണി മ്യൂസിക്, 9ന് രാവിലെ 8ന് പൊങ്കൽ വൈകിട്ട് 7ന് നൃത്തസന്ധ്യ 8ന് കുത്തിയോട്ട പാട്ടും ചുവടും. വൈകിട്ട് പള്ളിവേട്ട. 10ന് രഥോത്സവം. മിത്രപ്പുഴ കടവിൽ നിന്ന് ആരംഭിച്ച് ഗണപതി ക്ഷേത്രം, നരസിംഹസ്വാമി ക്ഷേത്രം അങ്ങാടിക്കൽ ഭഗവതി ക്ഷേത്രം വഴി ടൗൺ ചുറ്റി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും 11ന് രാവിലെ 11ന് മഞ്ഞൾ നീരാട്ട് 12ന് അന്നദാനം.