കോഴഞ്ചേരി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറന്മുള പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കായി സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു. സർവീസിൽ നിന്ന് വിരമിച്ച സൈനിക, അർദ്ധസൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും സീനിയർ ഡിവിഷൻ എൻ.സി.സി കേഡറ്റുമാർക്കും അപേക്ഷിക്കാം. താല്പര്യമുള്ള അപേക്ഷകർ, താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലോ ആറന്മുള പൊലീസ് സ്റ്റേഷനിൽ നേരിട്ടോ ബന്ധപ്പെട്ട രേഖകളുമായി മാർച്ച് 28 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.