തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന്റെ വിജയത്തിനായി ജനപ്രതിനിധികളുടെ സംഗമം നടത്തി. മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പ്രസന്നകുമാരി, എം.ജി രവി, ഏബ്രഹാം തോമസ്, അനുരാധാ സുരേഷ്, ശ്രീദേവി സതീശ് ബാബു, എൽ.ഡി.എഫ് നേതാക്കളായ ആർ.സനൽകുമാർ, സജി അലക്സ്, ഫ്രാൻസിസ് വി.ആന്റണി, ബിനു വർഗീസ്, റെയ്‌ന ജോർജ് എന്നിവർ പ്രസംഗിച്ചു.