denki

പത്തനംതിട്ട : ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു.

ജില്ലയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യവും രോഗബാധയും കൂടുതലായി കണ്ടെത്തിയ മേഖലകളിൽ കരുതലും ജാഗ്രതയും വേണമെന്നും ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതകുമാരി അറിയിച്ചു. ജില്ലയിൽ ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കുന്നതിനാൽ ഇനിയും കൂടുതൽ കേസുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പനി ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.